ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കളെ ക്ഷണിച്ച് നരേന്ദ്ര മോദി. തായ്‌ലാന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്‍മാരെയാണ് മോദി ക്ഷണിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. മന്ത്രിസഭാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനാണ് സാദ്ധ്യത.
അതേസമയം പുതിയ കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി നാളെ അമിത് ഷാ ചര്‍ച്ചനടത്തും. സഖ്യകക്ഷി മന്ത്രിമാരുടെ കാര്യത്തില്‍ അമിത് ഷാ നേതാക്കളുടെ നിലപാട് തേടും. കേരളത്തില്‍ നിന്ന് നിലവിലെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.