ദുബായ്: ട്വിറ്ററില്‍ കൂടുതല്‍പേര്‍ പിന്തുടരുന്നവരുടെ പട്ടികയില്‍ മുന്നില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ മാസെല്ലര്‍ നടത്തിയ ‘ ഡിപ്ലോമസി2107’ പഠന പ്രകാരമുള്ള പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മോദി. ലോക വനിതാ നേതാക്കളില്‍ സുഷമാ സ്വരാജ് ഒന്നാം സ്ഥാനവും നേടി.
ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാ നേതാവായ സുഷമാ സ്വരാജിനെ 80 ലക്ഷം പേരാണ് പിന്തുടരുന്നത്.
ഒമ്പത് ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാമത്.