മനില: ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി.
തീവ്രവാദം ചെറുക്കുകയാണ് രണ്ട് രാജ്യങ്ങളുടെയും പൊതു അജണ്ടയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വ്യക്തമാക്കി.
വാണിജ്യ-വ്യാപാര ബന്ധങ്ങളും, ഇന്തോ-പസഫിക് മേഖലയിലെ സൈനിക സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായും റിപ്പോര്‍ട്ടുണ്ട്.
ചര്‍ച്ചയ്ക്ക് ശേഷം അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായതായും ഏഷ്യയുടെ വികസനത്തിന് ഇത് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ഫിലിപ്പീന്‍സിലെ പ്രസിഡന്റ് ഡുട്ടെര്‍ട്ട നല്‍കിയ അത്താഴവിരുന്നിനിടെ മോദിയും ട്രംപും അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു.