സന്തോഷത്തിന്റെ സന്ദേശമാണ് ഭൂട്ടാന്‍ ലോകത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്: പ്രധാനമന്ത്രി

തിന്പു: സന്തോഷത്തിന്റെ സന്ദേശമാണ് ഭൂട്ടാന്‍ ലോകത്തിന് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാന്‍ റോയല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഭൂട്ടാനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്കിടയില്‍ പ്രത്യേക അടുപ്പമുണ്ട്. ഭൂമിശാസ്ത്രപരമായി മാത്രമല്ല ചരിത്രപരമായും സാംസ്‌കാരികമായും ഇന്ത്യ ഭൂട്ടാനോട് അടുത്തുനില്‍ക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചും ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചും മോദി വിദ്യാര്‍ഥികളോട് വിശദീകരിച്ചു.

നേരത്തേ, ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാനില്‍ ആരംഭിച്ച ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോദി നിര്‍വഹിച്ചിരുന്നു. ജലവൈദ്യുത മേഖലയില്‍ ഭൂട്ടാന്‍ നല്‍കുന്ന സഹകരണം ഇന്ത്യക്ക് വലുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top