Modi bigger brand than Mahatma-Gandhi will be removed from notes also-Haryana Minister

ചണ്ഡിഗഢ്: ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച ഹരിയാന മന്ത്രി അനില്‍ വിജ് തന്റെ വിവാദ പ്രസ്താവന പിന്‍വലിച്ചു.
.
ഖാദിയുടെ വില്‍പ്പന കുറയാന്‍ കാരണം ഗാന്ധിയുടെ ചിത്രമാണെന്നും ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവാണ് മോദി. കാലക്രമേണ നോട്ടുകളില്‍നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോദി ഖാദിയുമായി ചേര്‍ന്നതോടെ ഉല്‍പ്പന്നങ്ങളില്‍ 14% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഹരിയാനയിലെ അമ്പാലയിലെ പൊതുചടങ്ങില്‍ സംസാരിക്കവെയാണ് അനില്‍ വിജ് വിവാദ പരാമര്‍ശം നടത്തിയത്.

മഹാത്മാ ഗാന്ധിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരു മൂലം ഖാദിയുടെ വില്‍പ്പന കുറയുകയാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ ചിത്രം കറന്‍സിയില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാല്‍ നോട്ടുകളില്‍നിന്ന് പതിയെ ഗാന്ധിയെ മാറ്റുമെന്നുമാണ് അനില്‍ വിജ് പറഞ്ഞത്

Top