ഗാന്ധിനഗര്‍: മോദിയുടെ ചൗകിദാര്‍ ക്യാമ്പെയിനെതിരെ ബെര്‍ജോഗാര്‍ ക്യാമ്പെയിനുമായി ഹാര്‍ദിക് പട്ടേല്‍. ഞാനും കാവല്‍ക്കാരനാണ് എന്ന പേരില്‍ മോദി ആരംഭിച്ച ക്യാമ്പെയിനെതിരെ തൊഴില്‍ രഹിതന്‍ എന്നര്‍ത്ഥം വരുന്ന ബെര്‍ജോഗാര്‍
എന്ന വാക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ പട്ടേല്‍ പ്രചരണ ആയുധമാക്കുന്നത്.
അതേസമയം മോദിയുടെ ചൗകിദാര്‍ ക്യാമ്പെയിനിന് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. തരംഗമായി മാറിയ മോദിയുടെ ക്യാമ്പെയിനില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴില്‍രഹിതരായ യുവാക്കളെ ഒപ്പം നിര്‍ത്തി ബെര്‍ജോഗാര്‍ തരംഗം സൃഷ്ടിക്കാനാണ് പട്ടേലിന്റെ നീക്കം.
ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഹാര്‍ദികിന്റെ ക്യാമ്പെയിനും ചര്‍ച്ചയായതോടെ പ്രതികരണവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. ആഡംബര കാറില്‍ ചുറ്റി നടക്കുന്ന ഹാര്‍ദിക് തൊഴില്‍ രഹിതനാണെന്ന് എങ്ങനെ സമ്മതിക്കാന്‍ കഴിയും എന്നായിരുന്നു ബിജെപി നേതാവ് തപന്‍ തക്കാറിന്റെ പ്രതികരണം.