‘ഇന്ത്യയുടെ പിന്തുണയുണ്ടാകും’ ; ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ ഷെയ്ഖ് ഹസീനയെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തി എന്ന നേട്ടമാണ് ഷെയ്ഖ് ഹസീന നേടിയിരിക്കുന്നത്.

ഹസീനയുടെ കരുത്തുറ്റ നേതൃത്വവും രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നടപടികളുമാണ് വിജയത്തിന് കാരണമായത്. ബംഗ്ലാദേശിന്റെ വികസന കുതിപ്പിനുള്ള എല്ലാം പിന്തുണയും നല്‍കും. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിക്കാന്‍ വിളിച്ച മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇഹ്‌സാനുല്‍ കരീമിനോടാണ് സംസാരിച്ചത്.

രാജ്യത്തെ 300 പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപിച്ച 298 സീറ്റില്‍ 287 സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.അതേസമയം തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ 17 പേര്‍ മരിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിച്ചു. രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ട് വനിതാ പ്രതിയോഗികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ബംഗ്ലാദേശ് പാര്‍ലമെന്റ്മ തെരഞ്ഞെടുപ്പ്.

ഗോപാല്‍ ഗഞ്ജ് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിന്‍മാറിയത്.

Top