മോദി രാംലല്ലയ്ക്ക് പട്ടുപുടവയും വെള്ളിക്കുടയും സമര്‍പ്പിച്ചു: ചടങ്ങുകള്‍ പുരോഗമിക്കുന്നു

അയോധ്യ: അയോധ്യയില്‍ പണികഴിപ്പിച്ച പുതിയ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം. ചടങ്ങുകളില്‍ യജമാന സ്ഥാനം വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. 11.30 ഓടെയാണ് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങിയത്. ഉച്ചയ്ക്ക് 12 മണികഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠാ നടന്നത്. പൗഷ ശുക്ല ദ്വാദശി ദിവസമാണ് ഇത്. ജനുവരി 23 മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക.

എട്ടായിരത്തോളം പേരാണ് വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുക്കുന്നത്. വിദേശ പ്രതിനിധികള്‍ക്ക് പുറമെ കല- സാംസ്‌കാരി- സാമൂഹിക – കായിക മേഖലയില്‍ നിന്നുള്ളവരാണ് അതിഥികളില്‍ ഭൂരിഭാഗവും. രണ്ടുമണിമുതല്‍ അതിഥികള്‍ക്ക് ക്ഷേത്രദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Top