വൈബോ ആപ്പില്‍ നിന്ന് പോസ്റ്റുകള്‍ ഡിലീറ്റാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിന് സമാനമായ ഈ ആപ്പില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോയും, പോസ്റ്റുകളും കമന്റുകളും നീക്കം ചെയ്തിട്ടുണ്ട്. 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വൈബോയില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി തീരുമാനിക്കുന്നത്.
എന്നാല്‍ വൈബോയില്‍ നിന്ന് വിഐപി അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് ചില കടമ്പകള്‍ കടക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറയുന്നു. അതുകൊണ്ട് മോദിയുടെ വൈബോ അക്കൗണ്ടില്‍ നിന്ന് 115 ഓളം പോസ്റ്റുകള്‍ നീക്കം ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. വൈബോയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല.
ആപ്പ് അധികൃതര്‍ക്കാണ് അക്കൗണ്ട് ഡിലീറ്റാക്കാനുള്ള അവകാശം. നൂറിലേറെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തുവെങ്കിലും മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും ഒരുമിച്ചുള്ള ചിത്രം ഡിലീറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. 2,44,000 ഫോളോവേഴ്സുള്ള വേരിഫൈഡ് അക്കൗണ്ടാണ് മോദിക്കുള്ളത്.