ന്യൂഡല്‍ഹി: വികസനമാണ് തന്റെ പ്രധാന അജണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരാതികളും ഉന്നയിക്കുകയാണ്. എന്നാല്‍ അതൊന്നും തന്റെ ലക്ഷ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
വികസനത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള വാദങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളയണം. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വികസനം. എല്ലാ മേഖലയിലും വികസനം കൊണ്ടുവരുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന പ്രശനങ്ങള്‍ക്ക് പ്രതിവിധിയാകുമെന്നും മോദി വ്യക്തമാക്കി.
പ്രതിപക്ഷം നെഗറ്റീവ് രാഷ്ട്രീയമാണ് കളിക്കുന്നത്. വികസനത്തില്‍ നിന്നും വ്യതിചലിക്കാനായി അവര്‍ നിരവധി ആരോപണങ്ങള്‍ ദിനവും കൊണ്ടുവരും. എന്നാല്‍ അതിലൊന്നും സ്വാധീനിക്കപ്പെടാതെ നമ്മുടെ ലക്ഷ്യത്തിലെത്തുക എന്നടതാണ് പാര്‍ട്ടിക്ക് മുന്നില്‍ ഇപ്പോഴുള്ളതെന്നും േേഅദ്ദാഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗ്രാമങ്ങളില്‍ എല്ലായിടത്തും തന്നെ വൈദ്യുതീകരണം നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിഞ്ഞു. 22 മാസങ്ങളായി പാര്‍ട്ടി അധികാരത്തില്‍ കയറിയിട്ട്. ഇതുവരെ ഒരു അഴിമതിയും തങ്ങള്‍ക്കെതിരെ വന്നിട്ടില്ലെന്നത് അഭിമാനകരമാണെന്നും മോദി അഭിപ്രായപ്പെട്ടു.
അനാവശ്യമായ പരാമര്‍ശങ്ങള്‍ ഉണ്ടാക്കി വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആരോപണങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാനായി പാര്‍ട്ടിക്ക് പ്രത്യേക വിഭാഗമുണ്ട്. വിശദീകരണം നല്‍കുവാനും, പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുമാണ് ഈ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.