കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിലേക്ക്.
നാലാം ബിംസ്റ്റെക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് നരേന്ദ്ര മോദി നേപ്പാളിലേക്ക് പോകുന്നത്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിംസ്റ്റെക്ക് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ദുരന്തനിവാരണവും ചര്‍ച്ചയില്‍ ഇടം പിടിച്ചേക്കാം.
ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.