ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വോട്ടു തേടിയത് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനവുമായിട്ടായിരുന്നു. ആ വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് മോദി സര്‍ക്കാര്‍.
33.05 ലക്ഷം ആളുകളായിരുന്നു 2015 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായുണ്ടായിരുന്നത്. എന്നാല്‍ 2016ല്‍ അത് 34.93 ആയി ഉയര്‍ന്നു. 2017 ആകുമ്പോഴേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം 35.23 ആയി ഉയരുമെന്നാണ് സൂചന.
അങ്ങനെ വന്നാല്‍ മോദി അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ജോലി നേടുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തിലേറെയാകും. റവന്യൂ വകുപ്പിനു കീഴിലായിരിക്കും ഏറ്റവും കൂടുതല്‍പേര്‍ തൊഴില്‍ നേടുകയെന്നാണ് സൂചന.