ലക്‌നൗ: നാല് വര്‍ഷത്തിനിടെ രാജ്യത്തെ 30 കോടി ദളിതര്‍ക്കായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പരാതിയുമായി ബി ജെ പി എം പി യശ്വന്ത് സിങ്. ദളിത് പ്രക്ഷോഭം അലയടിക്കുന്നതിനിടെയാണ് ദളിതരോട് പുലര്‍ത്തുന്ന സമീപനത്തില്‍ പരാതിയുമായി യുപിയില്‍ നിന്നും എം പിയുടെ വരവ്.
ഒരു ദളിതനായതിനാല്‍ എനിക്ക് എന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല, സംവരണം ഉണ്ടായതുകൊണ്ട് മാത്രമാണ് താന്‍ ഒരു എംപിയായതെന്നും അദ്ദേഹം തന്റെ പരാതി കത്തില്‍ പറയുന്നു.
യു.പിയില്‍ നിന്ന് മൂന്നാമത്തെ എം.പിയാണ് പ്രധാനമന്ത്രിക്ക് പരാതിയുമായി കത്തയക്കുന്നത്. നേരത്തെ ഛോട്ടെ ലാല്‍ ഖര്‍വാര്‍ യോഗി ആദിത്യനാഥ് അധിക്ഷേപിച്ച് ഇറക്കിവിട്ടെന്ന പരാതിയുമായി മോദിക്ക് കത്തെഴുതിയിരുന്നു.
ഭാരത് ബന്ദ് ദിനത്തില്‍ ദളിതര്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ ഇറ്റാവ എപിയായ അശോക് ധോറെയും മോദിക്ക് കത്തയച്ചിരുന്നു.