കോവിഡ് നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ സഹായിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ പല ഗ്രാമങ്ങളിലും പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ നീറ്റ് പോലെയുള്ള പരീക്ഷകള്‍ നടത്തുന്നത് സുരക്ഷിതമല്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണം. പല സംസ്ഥാനങ്ങളും ഇത് ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Top