ശ്രീനഗര്‍: മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസ് കശ്മീരി പണ്ഡിറ്റുകള്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കേന്ദ്രം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് വിറളി പൂണ്ടിരിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആയിരുന്നു രാഹുല്‍ കശ്മീരില്‍ എത്തിയത്. കഴിഞ്ഞ മാസവും രാഹുല്‍ ജമ്മു കശ്മീരില്‍ എത്തിയിരുന്നു.