മുംബൈ: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍. ഏകാധിപത്യ പ്രവണതകളുള്ള മോദിയെ ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചവാന്‍ തുറന്നടിച്ചു. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേലുള്ള മിന്നലാക്രമണമായിരുന്നെന്നും ചവാന്‍ കുറ്റപ്പെടുത്തി.
രണ്ടാം യുപിഎ സര്‍ക്കാരിനെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ജനങ്ങള്‍ അത് വിശ്വസിച്ചു. ആരോപണങ്ങളില്‍ മിക്കവയും കെട്ടിച്ചമച്ചതായിരുന്നു. അതിനെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞില്ല. അണ്ണാ ഹസാരെ സമരം കോണ്‍ഗ്രസ് വിരുദ്ധ വികാരമുണര്‍ത്തി. മോദിയുടെ അഴിമതി വിരുദ്ധ സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ജനങ്ങള്‍ വീഴുകയായിരുന്നെന്നും ചവാന്‍ വ്യക്തമാക്കി.