ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി മോദി സര്‍ക്കാര്‍

modi

ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി മോദി സര്‍ക്കാര്‍. രാജ്യത്തെ 50 കോടി പേരെ ലക്ഷ്യമിട്ടായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുക.

എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ടത്ര സമയമില്ലെന്നത് സര്‍ക്കാരിന് വെല്ലുവിളിയാണെന്നും രാജ്യത്തെ വര്‍ധിച്ചുവരുന്ന ധനക്കമ്മിയും ഇതിന് തടസ്സമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാര്‍ദ്ധക്യ പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവ ആനുകൂല്യം എന്നിവയാണ് പരിഗണനയിലുള്ളത്.

ഇതിനുമുമ്പ് കഴിഞ്ഞ ബജറ്റില്‍ മോദി കെയര്‍ എന്ന പേരില്‍ ആരോഗ്യ പരിരക്ഷ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വാര്‍ഷിക ചെലവ് ഒരു ലക്ഷം കോടി രൂപയെങ്കിലുമാകുമെന്നാണ് വിലയിരുത്തുന്നത്.

സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മോദി കെയര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ബാധ്യത പദ്ധതി വരുത്തിവെയ്ക്കുമെന്ന് ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. അതിനിടയിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Top