ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും പെട്രോള്‍ വില വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ വിമര്‍ശനം.
ബുധനാഴ്ച രാജ്യത്തെ കോവിഡ് 19 കേസുകള്‍ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
मोदी सरकार ने कोरोना महामारी और पेट्रोल-डीज़ल की क़ीमतें “अन्लॉक” कर दी हैं। pic.twitter.com/ty4aeZVTxq
— Rahul Gandhi (@RahulGandhi) June 24, 2020
ലോക്ക്ഡൗണിനുശേഷം ദിവസേനയുള്ള കോവിഡ് കേസുകളിലെ വര്‍ധനയും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഗ്രാഫ് ക്രമാനുഗതമായ വര്‍ധനവും കാണിച്ചുളള ഒരു ഗ്രാഫും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.