ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി യാത്രയില്‍ ഒപ്പമെത്തിയ അതിഥിയെ കണ്ട് ആദ്യം ഒന്നു അമ്പരന്നെങ്കിലും പിന്നീട് യാത്രക്കാരും ആവേശത്തിലായി.
ന്യൂഡല്‍ഹി-കല്യാണ്‍ മാര്‍ഗ് സ്റ്റേഷനിലെ മെട്രോയാത്രക്കാരാണ് തങ്ങളോടൊപ്പം യാത്ര ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അമ്പരന്നു പോയത്. പിന്നെ വിശേഷം പറയലും, സെല്‍ഫിയെടുക്കു ന്നതിന്റെയും തിരക്കിലായി മാറി.
#WATCH: Prime Minister Narendra Modi interacts with metro commuters on his way to 26, Alipur Road, where he will dedicate Dr. Ambedkar National Memorial to the nation #Delhi pic.twitter.com/ytx3lB4QAf
— ANI (@ANI) April 13, 2018
തന്റെ ഔദ്യോഗിക വസതിക്കടുത്ത് നിന്ന് നോര്‍ത്ത് ഡല്‍ഹിയിലേക്കായിരുന്നു മോദിയുടെ മെട്രോ യാത്ര. ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ സ്മരണയ്ക്കായുള്ള ദേശീയ സ്മാരകം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലേക്കായിരുന്നു മോദിയുടെ യാത്ര. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരൊടൊപ്പമാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച മെട്രോയിലേക്കെത്തിയത്.