മോദി നുണ പ്രചാരകന്‍,ഗുജറാത്ത് മോഡല്‍ വികസനം ഉപകരിച്ചത് ഒരു ശതമാനത്തിന്‌ മാത്രം; മന്‍മോഹന്‍

manmohan-singh

രാജ്‌കോട്ട്: ഗുജറാത്ത് മോഡല്‍ വികസനം സമൂഹത്തിലെ ഒരു ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഉപകാരപ്പെട്ടതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

22 വര്‍ഷത്തെ ഭരണത്തിലൂടെ ബി.ജെ.പി പ്രചരിപ്പിച്ച നുണകള്‍ ഗുജറാത്തിലെ ജനങ്ങള്‍ കണ്ടതാണെന്നും, അച്ഛാ ദിന്‍ വാഗ്ദാനങ്ങള്‍ വെറും പാഴ്‌വാക്കുകള്‍ ആയിരുന്നെന്നും, ബി.ജെ.പിയുടെ നീണ്ട 22 വര്‍ഷത്തെ ഭരണത്തിന്റെ ഫലമായി മാനവ വികസനത്തിന്റെ പല മേഖലകളിലും ഗുജറാത്ത് പിന്നാക്കം പോയെന്നും, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും സംസ്ഥാനം കേരളം, തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പിറകിലുമായെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്സ് ഭരണത്തിലൂടെയല്ലാതെ ഗുജറാത്തിനെ തിരിച്ച് കൊണ്ട് വരാന്‍ സാധ്യമല്ലെന്നും, നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയിലൂടെ ഗുജറാത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നരേന്ദ്ര മോദി തകര്‍ത്തതെന്നും, ഇത് രാജ്യത്തിന്റെ ജി.ഡി.പിയെ ബാധിച്ചെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

നോട്ട് നിരോധനം പോലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജനങ്ങള്‍ക്ക് മുമ്പില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട മന്‍മോഹന്‍ സിങ്, അഴിമതി നിവാരണത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു.

Top