ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണെന്നും അതിനാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം സ്വന്തം ജീവിതം സംരക്ഷിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

कोरोना संक्रमण के आँकड़े इस हफ़्ते 50 लाख और ऐक्टिव केस 10 लाख पार हो जाएँगे।

अनियोजित लॉकडाउन एक व्यक्ति के अहंकार की देन है जिससे कोरोना देशभर में फैल गया।

मोदी सरकार ने कहा आत्मनिर्भर बनिए यानि अपनी जान ख़ुद ही बचा लीजिए क्योंकि PM मोर के साथ व्यस्त हैं।
— Rahul Gandhi (@RahulGandhi) September 14, 2020

ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഈ ആഴ്ച അമ്പതുലക്ഷം കടക്കും. സജീവ കേസുകള്‍ പത്തുലക്ഷവും. ഒരു വ്യക്തിയുടെ അഹംഭാവത്തിന്റെ ഫലമായിരുന്നു കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ഡൗണ്‍. രാജ്യം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണമായത് അതാണ്. മോദി സര്‍ക്കാര്‍ സ്വാശ്രയ ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനര്‍ഥം സ്വന്തം ജീവന്‍ സ്വയം സംരക്ഷിക്കണം എന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്.’ രാഹുല്‍ ട്വീറ്റ് ചെയ്തു.