പുതിയ ചരിത്രം രചിച്ച് ഇന്ത്യ-ജപ്പാന്‍ പ്രധാനമന്ത്രിമാരുടെ സംയുക്ത റോഡ് ഷോ

ഗാന്ധിനഗര്‍: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സംയുക്ത റോഡ് ഷോ.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കൊപ്പമാണ് നരേന്ദ്ര മോദി റോഡ് ഷോ നടത്തിയത്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമം വരെ എട്ടു കിലോമീറ്ററോളമാണ് റോഡ് ഷോ നടന്നത്.

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കുള്ള തറക്കല്ലിടല്‍ കര്‍മ്മവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷിന്‍സേ ആബെയും ചേര്‍ന്ന് നിര്‍വഹിക്കും.

2023ല്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാനാണ് വായ്പയായി നല്‍കുന്നത്.

Top