മെർസൽ വിവാദം ദേശീയ രാഷ്ട്രീയത്തിലും, ബി.ജെ.പിക്കെതിരെ രാഹുൽ ഗാന്ധിയും

ന്യൂഡൽഹി: ബി.ജെ.പി ഭീഷണിയോടെ വിവാദമായ തമിഴ് സിനിമ മെർസൽ ദേശീയ രാഷ്ട്രീയത്തിലും ചൂടുള്ള ചർച്ചാ വിഷയമാകുന്നു.

കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അതിരൂക്ഷമായി കേന്ദ്ര സർക്കാറിനെതിരെയും ബി.ജെ.പിക്കെതിരെയും ആഞ്ഞടിച്ച് രംഗത്തു വന്നിരിക്കുകയാണ്.

മിസ്റ്റര്‍ മോദിയെന്ന് സംബോധന ചെയ്താണ് രാഹുലിന്റെ ട്വിറ്റ്.

തമിഴ് സംസ്‌ക്കാരത്തിന്റെയും ഭാഷയുടെയും ഒഴിവാക്കാനാകാത്ത അംശമാണ് സിനിമയെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

മെര്‍സലിനെ അനാവശ്യ വിവാദങ്ങളില്‍പ്പെടുത്തി തമിഴ് അഭിമാനത്തെ ഇടിച്ചുതാഴ്ത്തരുതെന്നും രാഹുല്‍ വ്യക്തമാക്കി.

കമല്‍ഹാസന്‍, പി ചിദംബരം ഉള്‍പ്പെടെ സിനിമാ-രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും മെര്‍സലിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

Top