ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്തംബറില്‍ മോദി അമേരിക്കയിലേക്ക് പോകുമെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനം സെപ്തംബര്‍ 17-നാണ് ആരംഭിക്കുന്നത്. സന്ദര്‍ശന വേളയില്‍ ഹ്യൂസ്റ്റണില്‍ എത്തി അദ്ദേഹം ഇന്ത്യന്‍-അമേരിക്കക്കാരെ അഭിസംബോധന ചെയ്യുമെന്നും കമ്മ്യൂണിറ്റി നേതാക്കള്‍ അറിയിച്ചു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം അവസാനം യുഎസിലേക്ക് പോകുന്ന നരേന്ദ്രമോദി, അമേരിക്കയിലെ ചിക്കാഗോ, ഹ്യൂസ്റ്റണ്‍ എന്നീ നഗരങ്ങളിലെ പ്രവാസികളെയാണ് അഭിസംബോധന ചെയ്യുക. എന്നാല്‍ പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
2014ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മോദി യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും 2016ല്‍ സിലിക്കണ്‍ വാലിയിലുമായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സംസാരിച്ചത്.