നരേന്ദ്രമോദിയും പലസ്തീന്‍ പ്രധാനമന്ത്രിയും ഗ്ലാസ്‌ഗോയില്‍ ചര്‍ച്ചനടത്തി

റാമല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിയും പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യേയും ഗ്ലാസ്‌ഗോയില്‍ ചര്‍ച്ചനടത്തി. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുനേതാക്കളും. ഇന്ത്യയുമായുള്ള ബന്ധത്തിന് പലസ്തീന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഏതു സഹകരണത്തിനും ഒരുക്കമാണെന്നും ഷ്തയ്യേ പറഞ്ഞു.

പശ്ചിമേഷ്യയില്‍ ഇന്ത്യയുടെ ‘ദൃഢവും വിശിഷ്ടവുമായ’ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ രാഷ്ട്രീയസാഹചര്യങ്ങളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുസംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ചനടത്തി. 2018 ഫെബ്രുവരിയില്‍ മോദി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ടശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആദ്യ ഉന്നതതല യോഗമാണിത്.

 

Top