മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോംപിയോ എസ്. ജയശങ്കറിനെയും ഡോവലിനെയും സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന് ശേഷം വിദേശകാര്യമന്ത്രി എസ്. ജയശങ്കറെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സന്ദര്‍ശിച്ചു.

ഇന്ത്യ അമേരിക്ക ബന്ധത്തിലെ പലകാര്യങ്ങളും കൂടിക്കാഴ്ചകളില്‍ വിഷയമായെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുമുന്നോടിയായാണ് പോംപിയോ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്.

Top