ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുളള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് ബെഞ്ചമിന്‍ നെതന്യാഹു ഡല്‍ഹിയിലെത്തിയത്.
ഉച്ചയ്ക്ക് 12 ന് ഹൈദരാബാദ് ഹൗസിലാണ് ഇരുപ്രധാനമന്ത്രിമാരും ഉഭയകക്ഷി ചര്‍ച്ച നടത്തുക. ഒരു മണിക്ക് ഇരുരാജ്യങ്ങളും പരസ്പരസഹകരണത്തിനുളള കരാറുകളില്‍ ഒപ്പുവെയ്ക്കും
ഉഭയകക്ഷി നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുളള സാധ്യതകള്‍ക്കായിരിക്കും ചര്‍ച്ചയില്‍ മുന്‍തൂക്കം. കൂടാതെ കൃഷി, പ്രതിരോധം, വാണിജ്യ- വ്യാപാരങ്ങള്‍ എന്നിവയില്‍ സഹകരണം മെച്ചപ്പെടുത്താനും പരസ്പര ധാരണയാകും. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രപതിയുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും