ന്യൂഡല്‍ഹി: ഉച്ചഭക്ഷണത്തിന് ശേഷം രാജ്യ സഭയില്‍ പ്രധാനമന്ത്രി എത്താത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷ ബഹളം.
പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ മൂന്നു മണിവരെ നിര്‍ത്തിവെച്ചു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്താണെന്നും പ്രതിപക്ഷം ചോദിച്ചു.
പ്രധാനമന്ത്രി സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ അഞ്ച് ദിവസവും പ്രതിപക്ഷം ബഹളം വച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം സഭയിലെത്തി.
മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, ശരത് യാദവ്, പ്രഫുല്‍ പട്ടേല്‍, കനിമൊഴി എന്നിവരുമായി അദ്ദേഹം സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.
നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നത്തില്‍ ഡോ.മന്‍മോഹന്‍ സിങ് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചപ്പോഴും മോദി സഭയിലുണ്ടായിരുന്നു.
പ്രധാനമന്ത്രി ഉടന്‍ തിരിച്ച് വരുമെന്നും പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ധനമന്ത്രി സഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.