ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍. മോദിയല്ല രാജ്യമെന്നും ആര്‍എസ് അല്ല പാര്‍ലമെന്റെന്നും അദ്ദേഹം പറഞ്ഞു. മോദിയല്ല രാജ്യം, ആര്‍എസ്എസ് അല്ല പാര്‍ലമെന്റ്, മനുസ്മൃതിയല്ല ഭരണഘടന’ അംബ്ദേകര്‍ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളോട് അംബേദ്കറെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതാണ്. അതിനു കാരണക്കാരായ രണ്ടു മന്ത്രിമാര്‍ക്കെതിരെയും നടപടിവേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംബേദ്കറുടെ ചിത്രം അലങ്കരിച്ചതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്കാകുമോയെന്ന് കെജ്രിവാള്‍ ചോദിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞ കെജ്രിവാള്‍ ചോദിച്ചു.
ഭരണഘടനയെ പരിഹസിക്കുന്നവരാണ് അംബ്ദേകറെ ആദരിക്കുന്നതായി നടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.