തിരുവനന്തപുരം: മോദി – പിണറായി വിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് 20 സീറ്റും ജയിക്കാനാകുന്ന സാഹചര്യമുണ്ടക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ തരംഗം ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരേയും ചെന്നിത്തല വിമര്‍ശനം നടത്തി. വിദേശത്ത് പോയിട്ട് കേരളത്തിനായി എന്ത് സഹായം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനും തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് ചേര്‍ന്ന നേതൃയോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ തിരിമറി, കള്ളവോട്ട്, വോട്ടര്‍ പട്ടികയിലെ വെട്ടിമാറ്റല്‍, തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.