പ്രായത്തില്‍ ഇളവ് നല്‍കി അദ്വാനിയേയും ജോഷിയേയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം

adwani

ന്യൂഡല്‍ഹി: പ്രായത്തില്‍ ഇളവ് നല്‍കി 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും മത്സരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം.

ഈ ആവശ്യവുമായി മോദിയും അമിത് ഷായും അദ്വാനിയെ വീട്ടിലെത്തി കണ്ടതായി ഒരു പ്രമുഖ ബംഗാളി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചില കക്ഷികള്‍ എന്‍ഡിഎ വിട്ടുപോയതും ശിവസേനയും ജെഡിയുവും അസംതൃപ്തരാണെന്നതും പ്രതിപക്ഷ ചേരി ശക്തിപ്പെടുന്നതും തിരിച്ചറിഞ്ഞാണ് മോദി വിജയസാധ്യത മാത്രം കണക്കാക്കി ഇവരെ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്.

Top