ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ഡല്‍ഹിയിലെ പോസ്റ്ററുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ‘ദ ലൈ ലാമ’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകളാണ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ജെ ബ്ലോക്ക് മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ പരാതിയുമായെത്തിയ ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഈ പോസ്റ്ററുകളെല്ലാം നീക്കം ചെയ്തു. തുടര്‍ന്ന് ഡല്‍ഹി പ്രിവന്‍ഷന്‍ ഓഫ് പ്രോപ്പര്‍ട്ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്കെതിരെ കേസെടുത്തു. എങ്കിലും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോസ്റ്ററുകള്‍ കണ്ടെത്തിയ ഭാഗത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കുറ്റവാളികളെ കണ്ടെത്താന്‍ പ്രദേശത്ത് താമസിക്കുന്നവരെ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.