ന്യൂഡല്‍ഹി: ലിംഗ നീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസനം കൈവരിക്കാന്‍ ആകില്ലെന്ന് നരേന്ദ്രമോദി. സമീപകാലത്ത് ചില വിധികള്‍ പുറത്ത് ഇറങ്ങുന്നതിന് മുമ്പ് വലിയ തോതില്‍ ഉള്ള ആശങ്ക ചിലര്‍ പ്രകടിപ്പിച്ചിരുന്നു എങ്കിലും ഇന്ത്യക്കാര്‍ പൂര്‍ണ്ണ മനസോടെ അവ സ്വീകരിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.