മോദിയുടെ റാലിക്കിടെ തിക്കും തിരക്കും ; സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്ക്

ഠാക്കൂര്‍നഗര്‍: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ നിരവധിപ്പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റെന്ന് മുതിര്‍ന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത് കാത്തുനിന്നവര്‍ വേദിക്കരികിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പെട്ടെന്ന് തിരക്ക് ശൃഷ്ടിക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു.

ജനങ്ങളെ ശാന്തരാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. സ്ത്രീകള്‍ക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ കസേരകള്‍ വലിച്ചെറിയുകയും അവിടെ ഇരിപ്പിടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പ്രധാനമന്ത്രി മോദി പ്രസംഗം ചുരുക്കുകയും മറ്റൊരു റാലിയില്‍ പങ്കെടുക്കേണ്ടതിനാല്‍ വേദിയില്‍നിന്ന് പോവുകയാണെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

Top