ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്.
ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് മോദി പറഞ്ഞു.
ജെല്ലിക്കെട്ട് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് പനീര്‍സെല്‍വം പ്രധാനമന്ത്രിയെ കണ്ടത്.
അതേസമയം, വരള്‍ച്ച നേരിടാന്‍ തമിഴ്‌നാടിന് എല്ലാവിധ സഹായവും നല്‍കുമെന്ന് മോദി അറിയിച്ചു. കേന്ദ്രസംഘം ഉടന്‍ തന്നെ തമിഴ്‌നാട് സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജെല്ലിക്കെട്ട് നടത്താന്‍ അനുവദിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നായിരുന്നു പനീര്‍സെല്‍വത്തിന്റെ ആവശ്യം.
എന്നാല്‍ സമരം ശക്തിപ്പെടുന്നതിനിടെ വിഷയത്തില്‍ ഇടപെടാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ ഹൈക്കോടതിക്കോ സംസ്ഥാന സര്‍ക്കാരിനോ ഒന്നും ചെയ്യാനാകില്ല. മറീന സമരത്തിനുള്ള സ്ഥലമല്ലെന്നു പറഞ്ഞ കോടതി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു