സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ജി എസ് ടി പരിഷ്‌കരണം : നരേന്ദ്രമോദി

അഹമ്മദാബാദ്: സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ചരക്ക് സേവന നികുതിനിരക്കിനേര്‍പ്പെടുത്തിയ പരിഷ്‌കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ അയ്യായിരം കോടിയുടെ ഹൈവേ വികസനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജന്‍മസ്ഥലമായ വാഡ്‌നഗറിലെത്തുന്ന അദ്ദേഹം രാജ്‌കോട്ടിലെ വിമാനത്താവളം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കും തുടക്കമിടും.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്രമോദി ഗുജറാത്തില്‍ എത്തിയിരിക്കുന്നത്.

Top