ബെഗളൂരു: കർണാടകയിലെ ബിജെപി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു. കർണാടകത്തിലെ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞ മോദി, കോൺഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു.
Delighted to speak to our hardworking Karyakartas from Karnataka. People trust BJP’s good governance. https://t.co/UfZmHfVoR3
— Narendra Modi (@narendramodi) April 27, 2023
50 ലക്ഷം ബിജെപി പ്രവർത്തകരുമായാണ് വെർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പ എന്നിവർ ഹുബ്ബള്ളിയിലും, ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ അടക്കമുള്ളവർ ബെംഗളുരുവിലെ ബിജെപി ആസ്ഥാനത്ത് നിന്നും വെർച്വൽ റാലിയിൽ മോദിയുടെ അഭിസംബോധന കേട്ടു.