ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അസമിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ചുവപ്പ് കാര്‍ഡ് കാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കൊക്രജറില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ജനങ്ങളുടെ ക്ഷേമത്തിനാണ് എന്‍.ഡി.എ സര്‍ക്കാര്‍ അസമില്‍ പ്രവര്‍ത്തിച്ചത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാരിനുള്ള ആശീര്‍വാദം അസമിലെ ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്‍.ഡി.എയുടെ മഹത്തായ വിജയത്തിന്റെ മുദ്ര പദിപ്പിക്കലായിരുന്നു ഒന്നാംഘട്ട തിരഞ്ഞെടുപ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും പ്രധാനമനന്ത്രി കുറ്റപ്പെടുത്തി. തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഇടപെടലുകള്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.