സോഷ്യല്‍ മീഡിയയില്‍ ജനപ്രീയനായി മോദി; ആഗോളതലത്തില്‍ രണ്ടാമത്

ന്യൂഡല്‍ഹി: വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടാം സ്ഥാനത്ത്.

ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ മോദിയ്ക്ക് 110,912,648 പ്രേക്ഷകരാണുള്ളത്. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്മെന്റ്, കണ്ടന്റ് മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമായ സെമ്രുഷ് (ടഋങൃൗവെ) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളില്‍ നിന്നായി 182,710,777 ഫോളോവര്‍മാരാണ് ഒബാമയ്ക്കുള്ളത്.

മോദിയ്ക്ക് 11 കോടിയിലധികം ആരാധകരെ കിട്ടിയപ്പോള്‍ അമേരിക്കയുടെ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 96 ലക്ഷത്തോളം ആളുകളുടെ പിന്തുണമാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. എന്നാല്‍ ട്വിറ്ററിലെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ട്രംപ് രണ്ടാമതുള്ള രാഷ്ട്രീയക്കാരനാണ്.കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയ്ക്ക് ആഗോളതലത്തില്‍ 1.6 കോടി ഫോളോവര്‍മാരാണുള്ളത്.

Top