ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയും അമിത്ഷായും ചേർന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ബിജെപി രാജ്യത്ത് വിഭജനം സൃഷ്ടിക്കുന്നത് തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
‘മോദിയും ഷായും ചേർന്ന് യുവാക്കളുടെ ഭാവി നശിപ്പിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയെ തകർക്കുകയും ചെയ്തതിലുള്ള നിങ്ങളുടെ തിരിച്ചടി നേരിടാൻ അവർക്കു സാധിക്കില്ല. അതുകൊണ്ടാണ് അവർ ഇന്ത്യയെ വിഭജിച്ച് അതിനു പിന്നിൽ ഒളിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടും സ്‌നേഹം പങ്കുവച്ചു മാത്രമേ അവരെ പരാജയപ്പെടുത്താൻ കഴിയൂ’ രാഹുൽ ട്വീറ്റ് ചെയ്തു.
Dear Youth of 🇮🇳,
Modi & Shah have destroyed your future.They can’t face your anger over the lack of jobs & damage they’ve done to the economy. That’s why they are dividing our beloved 🇮🇳& hiding behind hate.
We can only defeat them by responding with love towards every Indian.
— Rahul Gandhi (@RahulGandhi) December 22, 2019
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.