മോദി മാപ്പു പറയണമെന്ന് ; കോണ്‍ഗ്രസ്സ് പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

Indian-parliament

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം.

നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം അരങ്ങേറുന്നത്.

മോദിയുടെ പ്രസ്താവന തെളിയിക്കണമെന്നും അല്ലെങ്കില്‍ പ്രധാനമന്ത്രി മാപ്പ് പറയാന്‍ തയാറാകണമെന്നുമാണ് കോണ്‍ഗ്രസ്സ് ആവശ്യം.

കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം ആദ്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്.

നേരത്തേ, മോദിയുടെ പരാമര്‍ശത്തില്‍ ആരും മാപ്പ് പറയില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

Top