മോഡി കർഷകരോട്‌ മാപ്പുപറയണം:സീതാറാം യെച്ചൂരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തെറ്റ്‌ അംഗീകരിച്ച്‌‌ കർഷകരോട്‌ മാപ്പുപറയണമെന്നും മൂന്ന്‌ കാർഷിക നിയമവും പിൻവലിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

“എന്തുകൊണ്ടാണ്‌ ശ്രീലങ്കയുടെയും നേപ്പാളിന്റെയുമൊക്കെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് മന്ത്രാലയം ദിവസവും പ്രസ്‌താവനകൾ നടത്തുന്നത്‌. ട്രംപ്‌ അനുകൂലികൾ വാഷിങ്‌ടണിൽ ക്യാപിറ്റോൾ മന്ദിരത്തിലേക്ക്‌ ഇരച്ചുകയറിയതിനെക്കുറിച്ച്‌ എന്തിനാണ്‌ പ്രധാനമന്ത്രി പ്രതികരിച്ചത്.‌
ഏതെല്ലാം തരത്തിൽ അടിച്ചമർത്താൻ നോക്കിയിട്ടും സമരകേന്ദ്രങ്ങളിൽ കർഷകർ വർധിക്കുകയാണ്‌. നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും യെച്ചൂരി”

ക്രിക്കറ്റ്‌ താരങ്ങളും സിനിമാ താരങ്ങളുമടക്കം ചില പ്രമുഖരെ സർക്കാരിന്‌ അനുകൂലമായി രംഗത്തിറക്കിയി രുന്നു.സ്വന്തം ഹാഷ്‌ടാഗിൽ ട്വീറ്റ്‌ ചെയ്യാൻ കളിക്കാരെയും താരങ്ങളെയുമൊക്കെ നിർബന്ധിപ്പിക്കാൻ മോഡി സർക്കാരിന്‌ സമയമുണ്ട്‌. എന്നാൽ, കർഷകരെ കേൾക്കാൻ സമയമില്ല.

സർക്കാരിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധ നിലപാടും കാരണം ഇന്ത്യക്ക്‌ നഷ്ടമായ ആഗോള പ്രതിച്ഛായ താരങ്ങളുടെ ട്വീറ്റുകൾകൊണ്ട്‌ തിരിച്ചുപിടിക്കാനാകില്ലെന്ന്‌ ശശി തരൂർ ട്വീറ്റ്‌ ചെയ്‌തു. പാശ്ചാത്യ താരങ്ങളുടെ ട്വീറ്റുകളോട്‌ പ്രതികരിക്കാൻ ഇന്ത്യൻ താരങ്ങളെ സർക്കാർ രംഗത്തിറക്കുന്നത്‌ നാണക്കേടാണെന്നും തരൂർ പറഞ്ഞു.

Top