കോവിഡ് കാലത്ത് ഏറ്റവും ശ്രദ്ധ നേടിയ നേതാവിനുള്ള അമേരിക്കൻ സർവേയിൽ മോദി മുന്നിൽ എന്ന് സൂചന

ൽഹി : കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകർഷിച്ച രാഷ്ട്രീയ നേതാവിനെ കണ്ടെത്താനുള്ള സര്‍വേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ടുകൾ. 55 ശതമാനം പേരും വോട്ട് ചെയ്തത് മോദിക്കാണെന്നാണ് റിപ്പോര്‍ട്ട്. 13 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു സര്‍വേ നടന്നത്.

ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, യുകെ, യുഎന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെയാണു പരിഗണിച്ചത്.അമേരിക്കന്‍ റിസര്‍ച്ച് സംഘടന നടത്തിയ സര്‍വേ റിപ്പോർട്ടിലാണ് മോദിക്ക് ഭൂരിപക്ഷം ലഭിച്ചത്. 75 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് 20 ശതമാനം പേർ മാത്രം. മോദിക്കൊപ്പം ബിജെപിക്കും ജനപിന്തുണ കൂടി.

Top