ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു.
ഡൽഹിയിലെ ഇസ്കോണ്‍ ക്ഷേത്രത്തിലാണ് ഭഗവത് ഗീത പ്രകാശനം ചെയ്തത്. 2.8 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും 670 പുറങ്ങളുമുള്ള ഭഗവത് ഗീതയില്‍ 18 പെയിന്റിങ്ങുകളുമുണ്ട്.
കീറാത്തതും നനഞ്ഞാല്‍ നശിക്കാത്തതുമായ പ്രത്യേകതരം കടലാസാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ അച്ചടിച്ച ഭഗവത് ഗീതക്കായി 2.2 ലക്ഷം യൂറോയാണ് ചിലവായത്.