വാരണാസി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനത്തിനായി മോദി ഇന്ന് വാരണാസിയിലെത്തും. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് സ്വന്തം മണ്ഡലമായ വാരണാസിയില്‍ മോദി എത്തുന്നത്.
വാരണാസി ലോക്സഭാ മണ്ഡലത്തിലെ ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്കും സന്ദര്‍ശനവേളയില്‍ മോദി തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ പത്ത് മണിക്ക് വാരണാസിയിലെത്തുന്ന മോദി വിമാനത്താവളത്തിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. മാന്‍ മഹല്‍ മ്യൂസിയവും മോദി സന്ദര്‍ശിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മത്സരിച്ച മോദി 4.79 ലക്ഷം വോട്ടിനാണ് വിജയിച്ചത്.
ആഗസ്റ്റ് 11 ന് അവസാനിക്കുന്ന അംഗത്വ വിതരണ പരിപാടി അവസാനിക്കുന്നതോടെ പാര്‍ട്ടി 20 ശതമാനം അംഗത്വ വര്‍ധനവാണ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കുന്നതിലൂടെ ആര്‍ക്കും ബി.ജെ.പി അംഗത്വം എടുക്കാമെന്നും ചൗഹാന്‍ വ്യക്തമാക്കി.