അദ്വാനിയേയും മുരളീമനോഹര്‍ ജോഷിയേയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി

pm-modi

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിലെ വന്‍ വിജയത്തിന് ശേഷം ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നീ നേതാക്കളെയാണ് മോദി സന്ദര്‍ശിച്ചത്.

ഇരു നേതാക്കള്‍ക്കും നന്ദി അറിയിച്ച് സന്ദര്‍ശനത്തിന്റെ ചിത്രം മോദി ട്വിറ്ററില്‍ പങ്കുവെച്ചു.വെള്ളിയാഴ്ച രാവിലെയാണ് മോദി ഇരുവരേയും സന്ദര്‍ശിച്ചത്.അദ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനമാണ് പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറ നല്‍കിയതെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്വാനിയുടെ വസതിയില്‍ അമിത് ഷായോടൊപ്പം സന്ദര്‍ശനം നടത്തിയതിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.ജനങ്ങള്‍ക്ക്പുതിയ രാഷ്ട്രീയവീക്ഷണം ഉണ്ടാക്കാന്‍ അദ്വാനിയെ പോലുള്ള നേതാക്കള്‍ക്ക് സാധിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വിചക്ഷണനും പണ്ഡിതനുമായ ഡോ.മുരളീമനോഹര്‍ ജോഷി വിദ്യാഭ്യാസ മേഖലയ്ക്കായി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ജോഷിയുടെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ കൂടുതല്‍ശക്തിപ്പെടുത്തിയെന്നും താനുള്‍പ്പെടെ നിരവധി നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും മോദി പറഞ്ഞു.

Top