യൂട്യൂബില്‍ മോദി തരംഗം; രണ്ടു കോടി സബ്‌സ്‌ക്രൈബേഴ്‌സുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യൂട്യൂബില്‍ രണ്ടു കോടി സബ്‌സ്‌ക്രൈബേഴ്‌സ്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ നേതാവാണ് മോദി. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ ഇതുവരെ 23,000 വിഡിയോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയാണ് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ലോക നേതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 60.44 ലക്ഷം മാത്രമാണ് സബ്‌സ്‌ക്രൈബേഴ്‌സ്. മെക്‌സികോ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപെസ് (40.12 ലക്ഷം), ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ (30.24 ലക്ഷം) എന്നീ നേതാക്കളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

വൈറ്റ് ഹൗസിന്റെ പേരിലുള്ള യൂട്യൂബ് ചാനലില്‍ 20.06 ലക്ഷവും യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനലില്‍ എട്ടു ലക്ഷവുമാണ് സബ്‌സ്‌ക്രൈബേഴ്‌സ്. ഇന്ത്യന്‍ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് മോദിയുടെ പിന്നില്‍ രണ്ടാമതുള്ളത്. 30.51 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്. ശശി തരൂര്‍ (6.11 ലക്ഷം), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ (ആറു ലക്ഷം) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

Top