ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ വിറങ്ങലിപ്പിച്ച് നില്‍ക്കുന്ന റഷ്യ -യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടും. ഇന്ന് തന്നെ നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത് എന്നതാണ് ഇപ്പോഴത്തെ വിവരം.
അതിനിടെ ഹംഗറി വഴി രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഹംഗറി വഴി തിരിച്ച് ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികള്‍ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഹംഗറി അതിര്‍ത്തിയായ സോഹന്യയിലേക്ക് ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തും.