മോദി,യോഗി ചിത്രം മാലിന്യത്തിൽ; ജോലി നഷ്ടമായ തൊഴിലാളിക്ക് രക്ഷയായത് ഇന്ത്യ ടുഡേ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ ചവറ്റുവണ്ടിയിൽ കൊണ്ടുപോകുന്ന ശുചീകരണ തൊഴിലാളി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ജോലിയും നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. ഇപ്പോഴിതാ ശുചീകരണ തൊഴിലാളിയായ ബോബിയ്ക്ക് തന്റെ ജോലി തിരികെ ലഭിച്ചിരിക്കുകയാണ്. ജോലി പോയതിന് പിന്നാലെ ബോബിയുടെ ജീവിതത്തെ കുറിച്ചുള്ള വാർത്ത ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. തന്റെ അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോബി ഇന്ത്യാ ടുഡേയോട് പറഞ്ഞിരുന്നു.

താൻ നീതിയ്ക്കായി അപേക്ഷിക്കുകയാണെന്നും ബോബി പറഞ്ഞിരുന്നു. ബോബിയുടെ ജീവിതാവസ്ഥ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് ജോലി തിരികെ ലഭിക്കുന്നത്. പിന്നാലെ മഥുര മുനിസിപ്പാലിറ്റി ബോബിയെ പിരിച്ചുവിടുകയായിരുന്നു. മഥുര നഗർ നിഗം മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ശുചീകരണ തൊഴിലാളിയാണ് ബോബി. ചിത്രങ്ങൾ മാലിന്യത്തിനൊപ്പം കിടന്നിരുന്നതാണെന്നും താൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെന്നും ബോബി പറഞ്ഞിരുന്നു.

Top