‘സുസൂക്കി ഹയാബൂസ’യെ ആവാഹിച്ച് ‘ഹീറോ കരിസ്മ’യില്‍ കിടിലൻ മോഡിഫിക്കേഷൻ

ന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്ക് ഇടയില്‍ ആവേശമായി നിൽക്കുന്ന സൂപ്പർ ബൈക്കാണ് സുസൂക്കി ഹയാബൂസ.

സൂപ്പര്‍ ബൈക്കുകള്‍ എത്ര കടന്നു വന്നാലും ഹയാബൂസ തന്നെയാണ് രാജാവ്.

ഇന്ത്യന്‍ ജനതയ്ക്ക് ഹയാബൂസയോട് പ്രത്യേക ഇഷ്ട്ടമാണ് ദില്ലി ആസ്ഥാനമായ മോഡിഫിക്കേഷന്‍ സ്ഥാപനം ജിഎം കസ്റ്റംസ്, ഹീറോ കരിസ്മയില്‍ സൂസൂക്കി ഹയാബൂസയെ ആവാഹിച്ച് കിടിലൻ മോഡിഫിക്കേഷൻ കാരണം.

ഹീറോ കരിസ്മയാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കില്ല; അത്രമേല്‍ ഗംഭീരമായാണ് കസ്റ്റം ബോഡിക്കിറ്റും, ഹെഡ്‌ലൈറ്റും, ടെയില്‍ലൈറ്റും, വലിയ ട്വിന്‍ എക്‌സ്‌ഹോസ്റ്റുമെല്ലാം ഒരുങ്ങിയിട്ടുള്ളത്. കസ്റ്റം സ്വിംഗ് ആമാണ് ബൈക്കില്‍ ഇടംപിടിച്ചിട്ടുള്ളത്.

ബൈക്കില്‍, ടെലിസ്‌കോപിക് ഫോര്‍ക്ക് ഫ്രണ്ട് എന്‍ഡിലും മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നു.

ആഫ്റ്റര്‍ മാര്‍ക്കറ്റ് ബ്ലാക് അലോയ് വീലുകളുടെയും വീതിയേറിയ ടയറുകളുടെയും മികവിൽ കിടിലൻ ഹയാബൂസയായി മാറിയിരിക്കുകയാണ് കരിസ്മ.

ഇടത് ഡിസ്‌ക് കാഴ്ചഭംഗിക്ക് വേണ്ടി മാത്രം ട്വിന്‍ ഫ്രണ്ട് ഡിസ്‌കുകള്‍ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

280 kmph വരെ വേഗത രേഖപ്പെടുത്തിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ഹയാബൂസ ലോഗോ ഒരുങ്ങിയ ഹാന്‍ഡില്‍ ബാര്‍ ക്ലാമ്പുമാണ് കസ്റ്റം കരിസ്മയുടെ മറ്റൊരു കൗതുകം.

ഹയാബൂസയെ അനുസ്മരിപ്പിക്കുക മാത്രമാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ധര്‍മ്മം. കാരണം, കസ്റ്റം ബൈക്കിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

ഓയില്‍ കൂളര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിവയ്ക്ക് ഒപ്പമുള്ള 223 സിസി OHC എഞ്ചിനാണ് ഹീറോ കരിസ്മ ZMR ല്‍ ഒരുങ്ങുന്നത്. 20 bhp കരുത്തും 19.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

Top